Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vengola Panchayath President

പെ​രു​മ്പാ​വൂ​ര്‍ ഭാ​യ് കോ​ള​നി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ അ​റ​സ്റ്റ്; പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര്‍​ത്താ​വ് ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ഭാ​യ് കോ​ള​നി​ക്കെ​തി​രെ​യു​ള്ള ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തി​ല്‍ അ​റ​സ്റ്റ്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര്‍​ത്താ​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.

ഭാ​യ് കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ല്‍​പ്പ​ന സ​ജീ​വാ​ണ്. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​ക്ഷോ​ഭി​ച്ച​ത്. ഇ​തി​നി​ടെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മാ​യി സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ണ്ടാ​ലു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ പ​രാ​തി​യി​ല്‍ വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര്‍​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ടു​ത്തി​ടെ​യാ​യി ഭാ​യ് കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും നാ​ട്ടു​കാ​രും ത​മ്മി​ല്‍ നി​ര​ന്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​വും ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ ത​ന്നെ ഇ​വി​ടെ പോ​ലീ​സ് റെ​യ്ഡും തു​ട​രെ ന​ട​ക്കു​ന്നു​ണ്ട്.

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പ​ര​സ്യ​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ഇ​വ​രെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചി​രു​ന്നു. എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​സ് എ​ടു​ക്കാ​റു​ണ്ടെ​ങ്കി​ലും ചെ​റി​യ അ​ള​വി​ല്‍ മാ​ത്രം ല​ഹ​രി സൂ​ക്ഷി​ക്കു​ന്ന​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് ജാ​മ്യം ല​ഭി​ക്കാ​റു​ണ്ട്.

പ​ര​സ്യ​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു വ​ന്നി​രു​ന്നു. ക​ഞ്ചാ​വ്, മ​രു​ന്ന്, പെ​ണ്ണ് എ​ന്നി​വ​യ്ക്കാ​യി ഇ​ങ്ങോ​ട്ടു വ​ന്നാ​ല്‍ ത​ല്ലും എ​ന്നെ​ഴു​തി​യ ഒ​രു ബോ​ര്‍​ഡും നാ​ട്ടു​കാ​ര്‍ പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ചി​രു​ന്നു.

Latest News

Up